, ഇന്ത്യയുടെ അഭിമാനം ബഹറിനില്‍ പറന്നു
ഇന്ത്യയുടെ അഭിമാനം ബഹറിനില്‍ പറന്നു

ബഹറിന്‍ എയർ ഷോയിൽ ശബ്‌ദവേഗത്തിൽ തേജസ് പറന്നു, ഇന്ത്യയുടെ അഭിമാനമായി, . കഴിഞ്ഞ ദിവസം ബഹറിന്‍ സഖീർ ബേസിൽ നടന്ന എയര്‍ ഷോയിലണ് ഇന്ത്യൻ നിർമിത ലഘു പോർവിമാനം ‘തേജസും', ഇന്ത്യൻ എയർഫോഴ്‌സിലെ സാരംഗ് ടീമിന്റെ 'ധ്രുവ്' ഹെലികോപ്റ്ററും മികച്ച പ്രകടനം കാഴ്ച വെച്ചത്. ആദ്യമായാണു ഇന്ത്യയ്ക്കു പുറത്ത് ‘തേജസ്’ ഒരു എയർ ഷോയിൽ പങ്കെടുക്കുന്നത്. പുതുതായി വികസിപ്പിച്ച സെൻസറുകളും വാർത്താവിനിമയ ഉപകരണങ്ങളും, നാഗ്, ആകാശ് മിസൈലുകൾ എന്നിവയും ഡിആർഡിഒ സ്‌റ്റാളിലെ പ്രദർശനത്തിലുണ്ട്. ഈ എയർഷോയിലെ മുഖ്യ ആകർഷണം ഇന്ത്യയുടെ 'തേജസ്' വിമാനം ആയിരുന്നു. ഇന്ത്യ ആദ്യമായി തദ്ദേശീയമായി നിർമ്മിച്ച യുദ്ധവിമാനമാണ്‌ 'തേജസ്'.  ആയിരക്കണക്കിനു പരീക്ഷണപ്പറക്കലുകൾക്കു ശേഷമാണ് 'തേജസ്' വ്യോമസേനയിലെത്തുന്നത്. പൊടുന്നനെ തിരിഞ്ഞു മറിയാനുള്ള ശേഷിയാണ് 'തേജസി'ന്റെ പ്രത്യേകത. ഇതിനു കൃത്യമായി യുദ്ധസാമഗ്രികളും റോക്കറ്റുകളും ബോംബുകളും വർഷിക്കാന്‍ കഴിയും. കരയിലേക്കോ ആകാശത്തേക്കോ കടലിലേക്കോ തൊടുക്കാവുന്ന മിസൈലുകൾ വഹിക്കാനോ  എ – 8 റോക്കറ്റ്, അസ്ത്ര, ഡെർബി, പൈത്തോൺ, ആർ–77, ആർ–73 മിസൈൽ എന്നിവ എയർ ടു എയറില്‍ ഉപയോഗിക്കാനാകും. ഇതിനു പുറമെ എയർ ടു സർഫേഴ്സ്, ആന്റി ഷിപ്പ് മിസൈലുകൾ തുടങ്ങിയവയും പ്രയോഗിക്കാനുള്ള ശേഷി 'തേജസി'നുണ്ട്. ഒരാള്‍ക്ക്‌ മാത്രമായി നിയന്ത്രിക്കാന്‍ കഴിയുന്ന ഈ ഇന്ത്യ ന്‍ അഭിമാന തേജസില്‍ ഒട്ടേറെ സുരക്ഷാ ഫീച്ചറുകളും ഉണ്ട് 

Drop your opinion here !