വെളിയങ്കോട് പഞ്ചായത്തിലെ സുപ്രാധാന പാലങ്ങളില്‍ ഒന്ന്‍ ആയേക്കാവുന്ന ആനപ്പടിയില്‍ നിര്‍മിക്കുന്ന സ്റ്റീല്‍ ഹൈഡ്രോളിക് പാലത്തിന്‍െറ സാങ്കേതിക തടസ്സങ്ങള്‍ നീക്കിയതായി പി. ശ്രീരാമകൃഷ്ണന്‍ MLA അറിയിച്ചു പഞ്ചായത്തിലെ ആനപ്പടിയില്‍ കനോലി കനാലിന് കുറുകെ വാഹന ഗതാഗത സൗകര്യത്തോടെ പാലം പണിയാന്‍ 113 ലക്ഷം രൂപ വകയിരുത്തി വര്‍ഷങ്ങള്‍ രണ്ടു കഴിഞ്ഞു. എന്നാണു MLA പറയുന്നത് പാലത്തിന്‍െറ സിവില്‍-മെക്കാനിക് വിഭാഗങ്ങള്‍ യോജിക്കാത്തതു തടസ്സമായി എന്നും ശ്രീരാമകൃഷ്ണന്‍ എം.എല്‍.എയുടെ പരിശ്രമഫലമായി സിവില്‍-മെക്കാനിക്കല്‍ ഭാഗങ്ങള്‍ ഒന്നിച്ചാണ് ഇപ്പോള്‍ ടെന്‍ഡര്‍ നല്‍കിയിരിക്കുന്നത് എന്നും MLA പറഞ്ഞു . കൊല്ലത്തെ ഇന്‍ലാന്‍ഡ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് വിഭാഗം ഡയറക്ടറാണ് ടെന്‍ഡര്‍ നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്
ഒരു പഞ്ചായത്തിലെ തോടിനു കുറുകെ കെട്ടേണ്ട പാലത്തിന്റെ നടപടി ക്രമങ്ങള്‍ എന്തൊക്കെ എന്ന് സാധാരണ ജനത്തിന് അറിയില്ല എന്ന സൗകര്യം മുതലെടുക്കുന്ന അധികാരികളുടെ ഓരോ തവണത്തെ വാഗ്ദാനവും ജെലരേഖകള്‍ ആയി പരിണമിക്കുന്നതാണ് ഇത് വരെ ഉള്ള പ്രദേശ വാസികളുടെ അനുഭവം നാല് മാസം മുന്പ് ഈ പദ്ധതിയെ കുറിച്ച് വിവരാവകാശം വഴി അന്വേഷിച്ച വെളിയങ്കോട് നിവാസിക്ക് ലഭിച്ച മറുപടി അങ്ങിനെ ഒരു പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട് എങ്കിലും ഫണ്ട് ഒന്നും തന്നെ നീക്കി വെച്ചിട്ടില്ല എന്നാണു .
കനോലി കനാലിന്റെ ഒരു റീച് തുടങ്ങുന്ന ചേറ്റുവ യില്‍ നിന്ന് ത്രിശ്ശൂര്‍ ജില്ലാ അതിര്‍ത്തിയായ അണ്ടത്തോട് വരെ ഉള്ള 19 കിലോമീറ്ററില്‍ 13 പാലങ്ങള്‍ ഉള്ളപ്പോള്‍ മലപ്പുറം ജില്ലാ അതിര്‍ത്തിയില്‍ നിന്ന് പൂക്കൈതയില്‍ അവസാനിക്കുന്ന 9 കിലോമീറ്ററിന് കനോലി കനാലിനു കുറുകെ വെറും രണ്ടു പാലം മാത്രമാണ് ഉള്ളത് അത് കൊണ്ട് തന്നെ ഇലക്ഷന്‍ സമയത്തുള്ള ഈ പ്രഖ്യാപനം പ്രഖ്യാപനത്തില്‍ മാത്രമായി ഒതുങ്ങുമോ എന്ന ആശങ്ക പങ്കു വെക്കുകന്നതോടപ്പം തങ്ങളുടെ കോഴി മുല പാലത്തിന്നായി കാത്തിരിക്കുകയാണ് ജനം