ലോകത്തു സ്വന്തം നാടു വിട്ടു മറ്റു രാജ്യങ്ങളില്‍ ജോലി ആവശ്യാര്‍ഥവും മറ്റു കഴിയുന്നവരുടെ വിഭാഗത്തിൽ ഏറ്റവും കൂടുതൽ ആളുകള്‍ ഉള്ളത് ഇന്ത്യയില്‍നിന്നാണെന്ന് ഐക്യരാഷ്ട്രസഭ. 24.4 കോടി ജനങ്ങളാണ് പ്രവാസികളായി കഴിയുന്നത് . ഇതു ലോകജനസംഖ്യയുടെ 3.3 ശതമാനം വരും. യുഎന്നിന്റെ കണക്കു പ്രകാരം ഇവയിൽ 1.6 കോടി പേര്‍ ഇന്ത്യയില്‍നിന്നാണ്.
ലോക ജനസംഖ്യ വര്‍ധിക്കുന്നതിനേക്കാള്‍ അതി വേഗത്തിലാണ് പ്രവാസികളുടെ എണ്ണം വര്‍ധിക്കുന്നത്. റഷ്യ, ജര്‍മനി,അമേരിക്, സൗദി അറേബ്യ, യു എ ഇ , എന്നീ രാജ്യങ്ങളിലേക്കാണ് കുടിയേറ്റം വര്‍ധിക്കുന്നത്. രണ്ടു കോടിയിലേറെ പേര്‍ യുദ്ധവും മറ്റു സമാധാന പ്രശ്‌നങ്ങളും കാരണം സ്വന്തം നാടുവിട്ടുപോയവരാണ്.
ഏഷ്യയില്‍നിന്നും അഫ്രിക്കയില്‍നിന്നുമാണ് യുവാക്കളുടെ കുടിയേറ്റം ഏറെയും. ഇന്ത്യ കഴിഞ്ഞാല്‍, മെക്‌സിക്കോയില്‍നിന്നാണ് ഏറ്റവും വലിയ കുടിയേറ്റമുണ്ടാകുന്നത്. 1.2 കോടി മെക്‌സിക്കോക്കാരാണ് വിവിധ രാജ്യങ്ങളില്‍ കുടിയേറി കഴിയുന്നത് ഇവരുടെ ഖ്യമായ കുടിയേറ്റം അമേരിക്കയിലേക്കാണെന്നും യുഎന്‍ വ്യക്തമാക്കുന്നു.