, പൊന്നാനിയിൽ തൊഴിലുറപ്പ് സജീവമായി
പൊന്നാനിയിൽ തൊഴിലുറപ്പ് സജീവമായി



അയ്യങ്കാളി നഗര തൊഴിലുറപ്പു പദ്ധതി പൊന്നാനി നഗരസഭയിൽ സജീവമായി. 2011 ൽ തന്നെ ആദ്യ ഗഡു തുക ഈ ലഭ്യമായിട്ടും പ്രവൃത്തി നടപ്പിലാക്കിയിരുന്നില്ല.
ഇറിഗേഷന്‍ കനാലില്‍ നിന്നും,പൊന്നാനി യുടെ നെല്ലറയായിരുന്ന നെയ്തല്ലൂരിലേക്ക് കാര്‍ഷിക ആവശ്യങ്ങള്‍ക്കായി വെളളമെത്തിക്കുന്ന പദ്ധതി യാണ് ആദ്യത്തേത്.
50 ഏക്കറോളം വരുന്ന പാടത്ത് ,പുഞ്ചകൃഷിയും വേനല്‍കാല പച്ചക്കറികള്‍ക്കുമുളള വെളളമെത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
തൊഴിലുറപ്പു കര്‍മശേഷിയെ പൊന്നാനി യുടെ ജലസ്വാശ്രയത്വത്തിനും,കാര്ഷിക പ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഊന്നല്‍.   
പദ്ധതി തുടങ്ങുന്നത് പാവപ്പെട്ട തൊഴിലാളി കുടുംബങ്ങള്‍ക്ക് താങ്ങും തണലുമാകാന്‍ സഹായകമാകും. പ്രാ ദേശിക സമ്പദ് വ്യവസ്ഥ ശക്തിപെടുകയും ചെയ്യുമെന്നും അദ്ദേഹം ഫെയ്സ് ബുക്കിൽ കുറിച്ചു.
അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി പ്രകാരം നഗരസഭയിൽ രെജിസ്റ്റർ ചെയ്ത 15, 17 വാർഡുകളിലെ തൊഴിലാളികൾക്കുള്ള പദ്ധതി ഉദ്ഘാടനം നഗരസഭ ചെയർമാൻ സി പി മുഹമ്മദ്‌ കുഞ്ഞി നിർവഹിച്ചു .
അണ്ടിത്തോട് ശുചീകരണമാണ് പ്രഥമ ദൗത്യം. കാലവർഷത്തിന് മുമ്പ് വിവിധ ഭാഗങ്ങളിലെ ജലസ്രോതസ്സുകൾ സംരക്ഷിക്കുക , തോടുകളും കുളങ്ങളും ക്രമീകരിക്കുക എന്നിവയാണ് തുടർ നടപടികൾ . നഗരസഭയുടെ ഉദ്യമത്തിൽ തൊഴിലാളികളും നാട്ടുകാരും ആഹ്ലാദചിത്തരാണ്.
നിലവിൽ ചെറുനിലം, നാലാം വാർഡ് എന്നിവിടങ്ങളിലും പ്രവൃത്തികൾ ആരംഭിച്ചിട്ടുണ്ട്.  ഗ്രാമീണ ജനതയുടെ സാമ്പത്തിക സ്ഥിതിയും  അഭിമാനവും ഉയർത്താൻ ലക്ഷ്യം വെച്ച് യുദ്ധം പി എ സർക്കാർ കൊണ്ടുവന്ന വിപ്ലവകരമായ പദ്ധതിയാണ് തൊഴിലുറപ്പ്.

Drop your opinion here !