, പിൻസീറ്റ് ഹെൽമറ്റിനായി ആവേശം നിറഞ്ഞ ബൈക്ക് റാലി
പിൻസീറ്റ് ഹെൽമറ്റിനായി ആവേശം നിറഞ്ഞ ബൈക്ക് റാലി

പിൻസീറ്റ് ഹെൽമറ്റിനായി ആവേശം നിറഞ്ഞ ബൈക്ക് റാലി:- ബെംഗളൂരു ഇരുചക്രവാഹന യാത്രക്കാർക്ക് പിൻസീറ്റ് ഹെൽമറ്റ് ബോധവൽകരണത്തിനായി സംഘടിപ്പിച്ച ബൈക്ക് റാലി ട്രാഫിക് അഡീ. കമ്മിഷണർ ഡോ.എം.എ സലിം ഉദ്ഘാടനം ചെയ്തു. കബൺ പാർക്കിൽ നിന്നാരംഭിച്ച റാലി പുലികേശി നഗറിൽ സമാപിച്ചു. പിൻസീറ്റ് ഹെൽമറ്റ് നിർബന്ധമാക്കിയ നടപടിക്കെതിരെ വികാരം ഉയരുന്നതിനിടെ, ഒരു കൂട്ടം പിറ്റ്സ ഡെലിവറി ജീവനക്കാരായ യുവാക്കളാണ് ട്രാഫിക് പൊലീസിന്റെ പിന്തുണയോടെ ബൈക്ക് റാലി സംഘടിപ്പിച്ചത്. ഹെൽമറ്റ് ചട്ടത്തെ എതിർക്കുന്നവരെ പോലെ തന്നെ ഇതിനെ പിന്തുണയ്ക്കുന്നവരും ഏറെയാണെന്ന് തെളിയിക്കുന്നതായിരുന്നു പിൻസീറ്റ് യാത്രക്കാർ ഹെൽമറ്റ് ധരിച്ചു പങ്കെടുത്ത റാലി. അഭിനേതാവായ അജയ് റാവുവും പങ്കാളിയായി. ഇന്നുവരെ പ്രഖ്യാപിച്ച ട്രാഫിക് സുരക്ഷാ വാരാചരണത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് പൊലീസ് ബോധവൽക്കരണം തുടരുന്നത്. ചട്ടം അഴിമതി കൂട്ടുമെന്നും ആക്ഷേപം ലഘുലേഖകൾ വിതരണം ചെയ്തും ഹോർഡിങ്ങുകളിലൂടെയും പോസ്റ്ററുകളിലൂടെയും അവബോധം സൃഷ്ടിച്ചും മുന്നേറുന്ന അധികൃതരുടെ പ്രവർത്തനത്തെ അടച്ച് ആക്ഷേപിക്കുന്നവരും നഗരത്തിൽ സജീവം. 20 മുതൽ പിഴ ഈടാക്കാൻ തുടങ്ങുന്നതോടെ, ഇരുചക്രവാഹനങ്ങൾ പിടിക്കുന്നതുമായി ബന്ധപ്പെട്ടുള്ള അഴിമതികൾ കൂടുമെന്നാണ് അവരുടെ അഭിപ്രായം. റോഡുകളിലെ കുഴിയടയ്ക്കാതെ, അപകടങ്ങൾക്കു കാരണം ഹെൽമറ്റ് ധരിക്കാത്തതാണെന്ന പൊലീസിന്റെ വാദത്തെ അവർ ചോദ്യം ചെയ്യുന്നു. ഹെൽമറ്റ് വ്യാപാരം വർധിപ്പിക്കുകയെന്ന ചിലരുടെ ലക്ഷ്യമാണ് ചട്ടത്തിനു പിന്നിലെന്നും ആരോപണമുയർന്നു. സിഖ് വംശജരായ പുരുഷന്മാർക്ക് ഹെൽമറ്റ് ധരിക്കുന്നതിൽ നിന്നൊഴിവാകാൻ ഭരണഘടന അനുവദിക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടുന്ന ഇവർ, ഇവിടെയും സിഖുകാരെ ഹെൽമറ്റ് വ്യവസ്ഥയിൽ നിന്ന് ഒഴിവാക്കുമോ എന്ന് ചോദിച്ചു. ഇത് അനുവദിക്കുന്ന പക്ഷം, ജനങ്ങളെ പലതായി തിരിച്ച് പലവിധ ചട്ടങ്ങൾ നടപ്പിലാക്കാതെ, തുടക്കത്തിലേ പിൻവലിക്കുന്നതാണ് ഉത്തമ‌മെന്നും ഇവർ പറയുന്നു.







 

Drop your opinion here !