, ഗുലാം അലിക്കായ് പൊന്നാനിയിൽ നാളെ ഗാന - കാവ്യ -ഗസൽ സായാഹ്നം ഒരുക്കുന്നു
ഗുലാം അലിക്കായ് പൊന്നാനിയിൽ നാളെ ഗാന - കാവ്യ -ഗസൽ സായാഹ്നം ഒരുക്കുന്നു

വർഗ്ഗീയ ഫാഷിസ്റ്റുകൾ വിലക്ക് കൽപിച്ച ലോക പ്രശസ്ത ഗസൽ സംഗീതജ്ഞൻ ഗുലാം അലിയ്ക്കു കേരളം വരവേൽപ്പ് നൽകുമ്പോൾ,
പൊന്നാനിയുടെ മതേതര മനസ്സും അതിനൊപ്പം നിൽക്കുന്നു. നാളെ പൊന്നാനിയിൽ ഗുലാം അലിക്ക് പിന്തുണയേകി ഗാന _ കാവ്യ -ഗസൽ സായാഹ്നം ഒരുക്കുന്നു .
"ഗുലാം അലി പാടട്ടെ, സ്നേഹപ്പൂക്കൾ വിടരട്ടെ" എന്ന മുദ്രാവാക്യമുയർത്തി, പൊന്നാനിയിലെ സാംസ്‌കാരിക കൂട്ടായ്മയായ സഹൃദയ സൗഹൃദ സംഘമാണ് , നാളെ നാല് മണിയ്ക്ക് പൊന്നാനി അഴിമുഖത്ത്, പൊന്നാനിയിലെ സകല ഗായകരെയും ഉൾപ്പെടുത്തി ഒരു ഗാന-കാവ്യ-ഗസൽ സായാഹ്നം സംഘടിപ്പിക്കുന്നത് . പൊന്നാനി അഴിമുഖത്താണ് ഗസൽ കാവ്യ കൂട്ടായ്മ സംഘടിപ്പിക്കുന്നത് .
നമ്മുടെ ഇഷ്ടങ്ങളിലേക്കും താൽപര്യങ്ങളിലേക്കും ഒരു വിഷസർപ്പത്തെ പ്പോലെ ഇഴഞ്ഞെത്തുന്ന ഫാഷിസം, ഗുലാം അലിയുടെ ദിവ്യസംഗീതത്തിലും മതത്തിന്റെയും ദേശത്തിന്റെയും അതിരുകൾ സൃഷ്‌ടിക്കുകയാണ്. ഇത്തരം സങ്കുചിതത്വങ്ങളെ പ്രതിരോധിക്കേണ്ടത് മാനവികതയിൽ വിശ്വസിക്കുന്നവരുടെ ചുമതലയാണെന്ന് തിരിച്ചറിഞ്ഞു കൊണ്ടാണ് സഹൃദയ സൗഹൃദ സംഘം ഗുലാം അലിയെ സ്വാഗതം ചെയ്തു കൊണ്ട് ഈ ഫാഷിസ്റ്റ് വിരുദ്ധ സർഗാത്മക പ്രതിരോധ സംഗമം സംഘടിപ്പിക്കുന്നത്

Drop your opinion here !